Friday 21 September 2012

സമുദ്രവും മനുഷ്യനും

സമുദ്രവും മനുഷ്യനും

ആശയങ്ങള്‍
          1.ഭൂമിയിലെ ജലസ്രോതസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങള്‍
.

          2.പസഫിക്
,അറ്റ്ലാന്‍റിക്,ഇന്ത്യന്‍,ആര്‍ട്ടിക് എന്നീ സമുദ്രങ്ങള്‍.വിസ്ത്രൃതിയും ആഴവും വ്യത്യസ്തമാണ്.
(HB കാണുക)
പ്രവര്‍ത്തനം 1
സമുദ്രങ്ങളുടെ ഉത്ഭവം എങ്ങനെയായിരുന്നു ?
ഭൂമികൊടുംചൂടില്‍ ഉരുകി തിളച്ചകാലത്ത് അന്തരിക്ഷത്തില്‍ നീരാവി നിറയുകയും പിന്നീട് അവ ഘനീഭവിച്ച് മേഘങ്ങളുണ്ടായി. ഈ മേഘങ്ങള്‍ വര്‍ഷങ്ങളോളം തോരാതെ മഴ പെയ്യാന്‍ ഇടയാക്കുകയും ഭൂമിയിലെ ആഴം കൂടിയ ഭാഗങ്ങളില്‍ ഈ ജലം കെട്ടി നിന്നാണ് സമുദ്രങ്ങളായി രൂപപ്പെട്ടത്.

ഭൂപടങ്ങള്‍ നിരീക്ഷിക്കുക, സുപ്രധാന സമുദ്രങ്ങള്‍ ?




 പസഫിക് സമുദ്രം





 അറ്റ് ലാന്റിക് സമുദ്രം

  


ഇന്ത്യന്‍ മഹാസമുദ്രം






 ആര്‍ട്ടിക് സമുദ്രം




അന്റാര്‍ട്ടിക്ക് സമുദ്രം




ഓരോ സമുദ്രങ്ങളുടേയും സ്ഥാനം, അതിരുകള്‍, ദ്വീപുകള്‍, കടലുകള്‍, കടലിടുക്കുകള്‍ എന്നിവ കണ്ടെത്തുക, പട്ടികയാക്കുക
സമുദ്രങ്ങള്‍
കടലുകള്‍
ഉള്‍ക്കടലുകള്‍
ദ്വീപുകള്‍
പസഫിക്



അറ്റ് ലാന്റിക്



ഇന്ത്യന്‍



ആര്‍ട്ടിക്






അന്റാര്‍ട്ടിക്






അന്റാര്‍ട്ടിക് സമുദ്രം
അന്റാര്‍ട്ടിക് സമുദ്രത്തെ പ്രത്യക സമുദ്രമായി അംഗീകരിച്ചിരുന്നില്ല. അന്റാര്‍ട്ടിക് വന്‍കരയുടെ ചുറ്റുമുളള ഈ ഭാഗം മറ്റു സമുദ്രങ്ങളുടെ തെക്കെ അറ്റമാണെന്ന് ഭൂമിശാസ്ത്രജ്ഞര്‍ ആദ്യകാലത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക്ക് ഓര്‍ഗനൈസേഷന്‍ അന്റാര്‍ട്ടിക്കിനെ പ്രത്യേക സമുദ്ര പദവി നല്‍കി അംഗീകരിച്ചു.


സമുദ്രങ്ങളും മറ്റുവിവരങ്ങളും
സമുദ്രം വിസ്തൃതി..കി.മി ശരാശരി ആഴം ഏറ്റവും ആഴമുളള ഗര്‍ത്തം
പസഫിക് സമുദ്രം 165.2 ലക്ഷം 4270 മീ ചല‍ഞ്ചര്‍ ഗര്‍ത്തം(11033മീ)
അറ്റ് ലാന്റിക് 82.4ലക്ഷം 3700 മീ പ്യൂറിട്ടോരിക്കോ ഗര്‍ത്തം(8618മീ)
ഇന്ത്യന്‍ മഹാസമുദ്രം 73.4ലക്ഷം 3960 മീ വാള്‍ട്ടര്‍ ഗര്‍ത്തം
(7725 മീ)
ആര്‍ട്ടിക് സമുദ്രം 14.05ലക്ഷം 1935 മീ ഫ്രാംബേസില്‍
(5680 മീ)
അന്റാര്‍ട്ടിക് സമുദ്രം 20.97ലക്ഷം 3410 മീ സൗത്ത് സാന്റ് വിച്ച് ട്രഞ്ച്(7235മീ)

വേലികള്‍

പ്രവര്‍ത്തനം 6
എന്താണ് വേലികള്‍? വിഡിയോനിരീക്ഷിക്കുക.... (SIET വീഡിയോ cd)

3. വേലികള്‍:-
ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണഫലമായി സമുദ്രജലത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളാണ് വേലികള്‍. ചന്ദ്രനാണ് ഭൂമിയോട് ഏറ്റവും അടുത്ത്. ഏകദേശം നാലുലക്ഷം കി.മീ. അകലെ കൂട്ടി 29 ½ ദിവസം കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചന്ദ്രനെ അഭിമുഖികരിക്കുന്ന ഭൂ ഭാഗത്ത് ഗുരുത്വാകര്‍ഷണ ഫലമായി ഭൂമിയിലെ സമുദ്രനിരപ്പ് ഉയരുന്നു. ഇതാണ് വേലിയേറ്റം. ഇതേ സമയം ചന്ദ്രന്റെ നേരേ എതിര്‍ ഭാഗത്ത് അപകേന്ദ്രബലത്തിന് വിധേയമായി അവിടേയും ജലനിരപ്പ് ഉയരുന്നു. വേലിയേറ്റം ഉണ്ടാകുന്ന ഭാഗത്തേക്ക് മറ്റു ഭാഗങ്ങളില്‍ നിന്നും ജലം വന്‍ തോതില്‍ ഒഴുകി എത്തുന്നതിനാല്‍ 900 കോണിയ അകലത്തില്‍ വേലിയേറ്റഭാഗത്തിന്റെ എതിര്‍ഭാഗത്ത് ജലനിരപ്പ് വന്‍ തോതില്‍ താഴുന്നു. ഈ പ്രതിഭാസമാണ് വേലിയിറക്കം. ഏകദേശം 6 മണിക്കൂര്‍ കൊണ്ട് ജലം ഉയരുകയും വീണ്ടും 6 മണിക്കൂര്‍ കൊണ്ട് ഏറ്റവും താഴ് ന്ന നിരപ്പിലെത്തുകയും ചെയ്യുന്നു.


 




 



വാവുവേലിയും സപ്തമിവേലിയും

അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ സൂര്യന്‍-ചന്ദ്രന്‍-ഭൂമി നേര്‍രേഖയില്‍ എത്തുകയും ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം ഒരുമിച്ച് ഭൂമിയില്‍ പതിക്കുകയും കൂടുതല്‍ ശക്തമായ വേലികള്‍ ഉണ്ടാകുന്നു ഇതാണ് വാവുവേലികള്‍. ചന്ദ്രന്റെ പരിക്രമണത്തില്‍ ഒന്നാം പാദത്തിലും, മൂന്നാംപാദത്തിലും ഭൂമിയില്‍ നിന്നും 900 കോണിയ അകലത്തിലാണ് സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം. ഇവിടെ ആകര്‍ഷണഫലമായി 900 ഭാഗത്ത് ചെറിയതോതില്‍ വേലിയേറ്റം ഉണ്ടാകുന്നു. ഇതാണ് സപ്തമി വേലികള്‍. പട്ടിക നിരീക്ഷിക്കുക

സൂര്യന്‍-ചന്ദ്രന്‍-ഭൂമി ഇവയുടെ സ്ഥാനങ്ങള്‍


ദിവസം വേലി
സൂര്യന്‍-ചന്ദ്രന്‍-ഭൂമി ഇവയുടെ സ്ഥാനങ്ങള്‍
വേലിയുടെ സ്വഭാവം
അമാവാസി വാവുവേലി
ഒരേ നിരയില്‍ ചന്ദ്രന്‍,സൂര്യന്റെയും ഭൂമിയുടേയും നടുവില്‍
ശക്തമായ വേലിയേറ്റം
പൗര്‍ണ്ണമി വാവുവേലി
ഒരേ നിരയില്‍ ഭൂമി, സൂര്യന്റെയും ചന്ദ്രന്റെയും നടുവില്‍
ശക്തമായ വേലിയേറ്റം
ഒന്നാംപാദം സപ്തമിവേലി
സൂര്യനും ചന്ദ്രനും ഭൂമിയില്‍ നിന്നും 900കോണിയ അകലത്തില്‍
ശക്തികുറഞ്ഞ വേലിയേറ്റം
മൂന്നാംപാദം സപ്തമിവേലി
സുര്യനും, ചന്ദ്രനും ഭൂമിയില്‍ നിന്ന് 900കോണിയ അകലത്തില്‍
ശക്തികുറഞ്ഞ വേലി

  • വേലികള്‍ കൊണ്ട് തീരദ്ദേശവാസികള്‍ക്കും മറ്റു ജനങ്ങള്‍ ഉണ്ട്. മനുഷ്യര്‍ വേലികളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തുന്നു.
  • * മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് തോണ്ടിയിറക്കാന്‍ സഹായകുന്നു.
    * ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകളടുപ്പിക്കാന്‍ കഴിയുന്നു.
    * തീരത്തുനിര്‍മ്മിക്കുന്ന വലിയ പത്തേമാരികള്‍ കടലിലിറക്കാം.
    * കടല്‍തീരം ശുചികരണത്തിന് സഹായിക്കുന്നു.
    * ഉപ്പളങ്ങളില്‍ ജലം നിറക്കുന്നതിന് സഹായിക്കുന്നു.
    * വേലിയേറ്റ ജലശക്തിയുപയോഗിച്ച് വൈദ്യുതിയുണ്ടാക്കാം

കടലാക്രമണം

 കടലാക്രമണം
കേരളത്തില്‍ പല തീരപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടാകാറുണ്ട്. എന്താണ് കടലാക്രമണം ? ഇവയെ എങ്ങനെ തടയാം ?
കടല്‍തീരങ്ങളില്‍ ചെറിയതിരകള്‍ മണല്‍ നിക്ഷേപിക്കുന്നു. എങ്ങനെ വന്‍ തിരകള്‍ മണലിനെ വലിച്ച് കൊണ്ടുപോയി മണ്ണൊലിപ്പ് ഉണ്ടാക്കുന്നു. കരയിലേക്ക് കയറുന്ന കടല്‍ വെളളം വീടുകളും മറ്റും തകര്‍ത്ത് നാശം വരുത്തുന്നു. ഇതാണ് കടലാക്രമണം. എങ്ങനെ തടയാം? ചര്‍ച്ച ചെയ്യു

* കല്ലിടല്‍
* പുലിമുട്ടു നിക്ഷേപിക്കല്‍
* കണ്ടല്‍ കാടുകള്‍ വളര്‍ത്തല്‍
* മണല്‍ ഭിത്തി രൂപികരണം
 
 കണ്ടല്‍ വനം 

      
പുലിമുട്ട്
 



കടല്‍ഭിത്തി

 
 

സുനാമികള്‍

2. സുനാമികള്‍:-
കടലിനടിയില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍, കടലിനടിയിലെ ഉരുള്‍പ്പൊട്ടല്‍, ഉല്‍ക്കാപതനം, ഹിമാനികളുടെ പതനം എന്നിവ ഭീമാകാരങ്ങളായ തിരമാലകള്‍ സ്യഷ്ടിക്കന്നത് ഇതാണ് സുനാമി. തുറസായ സമുദ്രത്തില്‍ 600-800 കി.മീ. വേഗത്തില്‍ സുനാമി സഞ്ചരിക്കുന്നു. തരംഗദൈര്‍ഘ്യം 10 മുതല്‍ 1000 കി.മീ. വരെയാണ്. തീരത്തോടടുക്കുമ്പോള്‍ ആഴം കുറഞ്ഞ തീരത്ത് തട്ടി ഭീകരമായ തിരമാലകള്‍ ഉയര്‍ത്തി കരഭാഗത്ത് വ്യാപിക്കുകയും വന്‍ നാശം വിതക്കുകയും ചെയ്യുന്നു.

                                 ഇന്തോനേഷ്യ

                                   ജപ്പാന്‍


 ഇന്ത്യ



 TSUNAMI - FORMATION


 TSUNAMI - WARNING


സമുദ്രജല ലവണത്വവും ഊഷ്മാവും

പ്രവര്‍ത്തനം 4
സമുദ്രജല ലവണത്വവും ഊഷ്മാവും
* എന്താണ് ലവണത്വം ?
സമുദ്രജലത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണമാണ് ലവണത്വം. 1000 ഗ്രാം ജലത്തില്‍ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
1000 ഗ്രാം. ല്‍ 35 ഗ്രാം ലവണം
100 ഗ്രാം. ല്‍ 3.5 ഗ്രാം (3.5%)

ഏതെല്ലാം ലവണങ്ങള്‍ അടങ്ങിയിരിക്കുന്നു ?

സോഡിയം ക്ലോറൈഡ്

മെഗ്നീഷ്യം ക്ലോറൈഡ്

മെഗ്നീഷ്യം സള്‍ഫറ്റ്

കാല്‍സ്യം സള്‍ഫേറ്റ്

പൊട്ടാസ്യം സള്‍ഫേറ്റ്
Nacl

Mgcl 2

Mgso 4

Caso 4
Kso 4
77.70%

10.9%

4.7 %

3.6 %
2.5 %
മറ്റുളളവ
-------
0.60%

*ലവണത്വത്ത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എതെല്ലാം ? ബാഷ്പീകരണം കൂടുമ്പോള്‍ ലവണത്വം മാറ്റം വരുമോ ?
ലവണത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് :-
    • ബാഷ്പീകരണം ഇവ ഓരോന്നും എങ്ങനെയാണ്
    • മഴ ലവണത്ത്വത്തില്‍ ഏറ്റ കുറച്ചില്‍
    • നദികള്‍ ഉണ്ടാക്കുന്നതെന്ന് ചര്‍ച്ചചെയ്യും..
    • ഹിമാനികള്‍
    • ജലപ്രവാഹങ്ങള്‍
  • വിവിധ സമുദ്രങ്ങളിലെ ലവണത്വം വിതരണം ശ്രദ്ധിക്കുക ….
അറ്റ് ലാന്റിക് സമുദ്രം - 37 %
ബാള്‍ട്ടിക് കടല്‍ - 7%
ചെങ്കടല്‍ - 39 %
കാസ്പിയന്‍ കടല്‍ - 180 %
ചാവുകടല്‍ - 250 %

ലവണത്വത്തില്‍ മാറ്റം വരാന്‍ കാരണങ്ങള്‍ എന്തെല്ലാം ? ചര്‍ച്ച ചെയ്യു
   ബാഷ്പീകരണം കൂടുമ്പോള്‍ ലവണത്വം കൂടുന്നു
* നദീജലം ചേരുന്ന ഭാഗങ്ങളില്‍ ലവണത്വം കുറയുന്നു.
* മഴ വെളളം ലഭിക്കുന്ന സ്ഥലങ്ങളില്‍ ലവണത്വം കുറയുന്നു.
* മഞ്ഞുരുകിയെത്തുന്ന ജലം ലവണത്വം കുറയ്ക്കുന്നു.
* ജലപ്രവാഹങ്ങള്‍ കൂടിചേരുമ്പോള്‍ ലവണത്വം കുറയുന്നു.

 സമുദ്രജലത്തിന്റെ ഊഷ്മാവ് എല്ലായിടത്തും ഒരുപോലെയല്ല. ഊഷ്മാവിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട് ഏതെല്ലാം ?


* അക്ഷാംശം
* ലവണത്വം
* ജലപ്രവാഹങ്ങള്‍
* കാറ്റുകള്‍
* സമുദ്രത്തിന്റെ ആഴം
* സ്ഥാനം
* പ്രാദേശിക കാലാവസ്ഥ

ഇവയെങ്ങനെ സമുദ്രജലഊഷ്മാവിനെ സ്വാധീനിക്കുന്നു?
* ഭൂമദ്ധ്യരേഖ പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ ലംബമായിപതിക്കുന്നു. എന്നാല്‍ ധ്രവങ്ങളിലേക്ക് പോകുന്തോറും ചരിഞ്ഞ് പതിക്കുന്നതിനാല്‍ ഊഷ്മാവ് വ്യത്യാസം വരുന്നു.(-20 c മുതല്‍ 330 c വരെ)
* ഉയര്‍ന്ന ബാഷ്പീകരണം സാന്ദ്രതയും ലവണത്വവും കൂട്ടുന്നു.
* ശീതക്കാറ്റ് വീശുന്ന ഭാഗങ്ങളില്‍ ഊഷ്മാവ് കുറയും.
* ശീതജലപ്രവാഹങ്ങള്‍ ഊഷ്മാവ് കുറയ്ക്കുന്നു.
* ആഴം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നു .
ആഴവും താപനിലയും
സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്റര്‍ വരെ താപനിലയില്‍ വ്യത്യാസമില്ല. 100മീ. മുതല്‍ 1000 മീ. വരെ 50 c വരെ താപനില കുറയുന്നു. പിന്നീട് 40 c വരെ സാവധാനം കുറയുന്നു. ഈ ഭാഗം തെര്‍മോക്ലൈന്‍ എന്നു പറയുന്നു. സമുദ്രതാപഊര്‍ജചൂഷണത്തിനായി ഈ ഭാഗം ഉപയോഗിക്കുന്നു
ഫാതംസ് എന്ന യൂണിറ്റാണ് സമുദ്ര ആഴം അളക്കുന്ന യൂണിറ്റ്
1 ഫാതംസ് = 1.8 മീറ്റര്‍ (6 അടി)

 പ്രവര്‍ത്തനം 5
സമുദ്രജലചലനങ്ങള്‍:-

വിവിധ സമുദ്രങ്ങള്‍, അവയുടെ ലവണത്വം, ഊഷ്മാവ് വ്യത്യാസം എന്നിവ മനസിലാക്കിയല്ലോ ? ഇതിന്റെ ഫലമായി സമുദ്രങ്ങളില്‍ ഉണ്ടാകുന്ന വിവിധ ചലനങ്ങള്‍, അവയുടെ സവിശേഷതകള്‍, മനുഷ്യജീവിതത്തെ എങ്ങനെ സ്വാധിനിക്കുന്നു എന്നിവ ചര്‍ച്ച ചെയ്യാം

വിവിധ സമുദ്രചലനങ്ങള്‍ ഏതെല്ലാം ?
* തിരമാലകള്‍
* സുനാമികള്‍
* വേലികള്‍
* സമുദ്രജല പ്രവാഹങ്ങള്‍

സമുദ്രജലത്തിന്റെ താപനില, ലവണത്വവ്യത്യാസം, സാന്ദ്രതാവ്യത്യാസം,ഗുരുത്വാകര്‍ഷണബലം, സമുദ്രാന്തര്‍ഭാഗത്ത് ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ എന്നിവയാണ് സമുദ്രജല ചലനങ്ങള്‍ക്ക് കാരണമാകുന്നത്
 
 
1. തിരമാലകള്‍
സമുദ്രോപരിത്തലത്തില്‍ ഉരസിക്കൊണ്ട് കാറ്റ് വിശുമ്പോള്‍ ഊര്‍ജ്ജം സമുദ്രത്തിലേക്ക് സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ജലഉപരിതലത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നു. ഈ ചുളിവുകളാണ് തിരമാലകളുടെ അടിസ്ഥാനം. ഈ കാപ്പിലറി തരംഗങ്ങള്‍ കാറ്റിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും കാറ്റ് പ്രതലബലം ചെലുത്തുകയും ചെയ്യുന്നതിന്റെ ഫലമായി തിരമാലയുടെ ഉയരവും വലിപ്പവും കൂടുന്നു. കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലകള്‍ വ്യത്യാസപ്പെടുന്നു.

  
തിരമാലകള്‍ കൊണ്ടുളള ഗുണങ്ങളും ദോഷങ്ങളും പട്ടികയാക്കുക.
 
 
 
 
 

സമുദ്രജല പ്രവാഹങ്ങള്‍

പ്രവര്‍ത്തനം 7
സമുദ്രജല പ്രവാഹങ്ങള്‍
സമുദ്രത്തിലെ ജലം സഞ്ചരിക്കുമോ ? ജലത്തിന്റെ ലവണത്വം, ഊഷ്മാവ്, സാന്ദ്രത എന്നിവയിലെ വ്യത്യാസമനുസരിച്ച് അസന്തുലിതമാകുമ്പോള്‍ സമുദ്രജലം ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് സദാഒഴുകിക്കൊണ്ടിരിക്കുന്നു. ഇതാണ് സമുദ്ര ജലപ്രവാഹങ്ങള്‍. ഇവയെങ്ങനെയെന്ന് നോക്കാം
....
 

 മദ്ധ്യരേഖപ്രദേശത്ത് നിന്നും ഉയര്‍ന്ന താപനിലയിലുളള ജലം ധ്രുവീയമേഖലകളിലേക്കും ആ സ്ഥാനത്തേക്ക് ധ്രുവീയമേഖലകളില്‍ നിന്ന് താഴന്ന താപനിലയില്‍ ഉളള മദ്ധ്യരേഖപ്രദേശത്തേക്കും ഒഴുകുന്നു. സാന്ദ്രതയും ലവണത്വവും സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും മുകളിലേക്കും തിരിച്ച് താഴോട്ടും ജലപ്രവാഹം നടക്കുന്നു. ഉപരിതലപ്രവാഹങ്ങളും അഗാധജലപ്രവാഹങ്ങളും ആയി ഇവയെ തരംതിരിക്കാം.

  

ഉഷ്ണജലപ്രവാഹവും ശീതജലപ്രവാഹവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു:-
ഉഷ്ണ-ഉപോഷ്ണ മേഖലകളില്‍നിന്നും ധ്രുവീയമേഖലകളിലേക്ക് ഒഴുകുന്നവ ഉഷ്ണജലപ്രവാഹങ്ങളും ഉപധ്രുവീയ-ധ്രുവീയമേഖലകളില്‍ നിന്നും ഉഷ്ണമേഖലയിലേക്ക് ഒഴുകുന്നത് ശീതജലപ്രവാഹങ്ങളുമാണ്. അതായത് മദ്ധ്യരേഖാപ്രദേശത്ത് നിന്ന് ധ്രുവങ്ങളിലേക്ക് ഒഴുകുന്നവ ഉഷ്ണജലപ്രവാഹങ്ങളും ധ്രുവങ്ങളില്‍ നിന്ന് മദ്ധ്യരേഖ പ്രദേശത്തേക്ക് ഒഴുകുന്നവ ശീതജലപ്രവാഹങ്ങളുമാണ്.പ്രവാഹദിശയും വേഗതയും നിര്‍ണ്ണയിക്കുന്നതില്‍ കാറ്റുകളും ഭൂഭ്രമണവും പ്രധാനപങ്കുവഹിക്കുന്നു. വന്‍തോതില്‍ താപ-ലവണചക്രമണത്തിനും ജൈവപ്ലവകങ്ങളുടെ കൈമാറ്റത്തിനും കാലാവസ്ഥ മത്സ്യബന്ധനനിയന്ത്രണത്തിനും ജലപ്രവാഹങ്ങള്‍ സ്വാധീനം ചെലുത്തുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഓക്സിജന്‍ സംക്രമണത്തിനും സാധ്യമാകുന്നു. ഭൂപടങ്ങള്‍ നിരീക്ഷിക്കുക. ഓരോ സമുദ്രത്തിലും ചെ‌റുതും വലുതുമായി നിരവധി ജലപ്രവാഹങ്ങള്‍ ഉണ്ട് അവ ഓരോന്നും നിശ്ചിതദിശയിലാണ് സഞ്ചരിക്കുന്നത്. ഓരോന്നിന്റെയും പേരുകളും ഉഷ്ണജലം, പ്രവാഹദിശ എന്നിവ കണ്ടെത്തി പട്ടികതയ്യാറാക്കുക

 പസഫിക്ക് പ്രവാഹങ്ങള്‍
 

അറ്റ് ലാന്റിക് പ്രവാഹങ്ങള്‍

 

 ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവാഹങ്ങള്‍



ജല പ്രവാഹങ്ങള്‍
സമുദ്രം
പ്രവാഹം
ഉഷ്ണം/ശീതം
പ്രവാഹദിശ
പസഫിക് സമുദ്രം



അറ്റ് ലാന്റിക് സമുദ്രം



ഇന്ത്യന്‍ മഹാസമുദ്രം