Friday 21 September 2012

സമുദ്രജലപ്രവാഹങ്ങളും അവയുടെ പ്രയോജനങ്ങളും

സമുദ്രജലപ്രവാഹങ്ങളും അവയുടെ 
 സമുദ്രജലപ്രവാഹങ്ങളും അവയുടെ
പ്രയോജനങ്ങളും നമ്മുക്ക് പരിശോധിക്കാം:-
ജല പ്രവാഹങ്ങള്‍ അവ ഒഴുകുന്ന തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. ഉഷ്ണജലപ്രവാഹങ്ങള്‍ കടുത്ത ചൂടിന് ആശ്വാസം നല്‍കുന്നു. പ്ലവകങ്ങള്‍ വഹിക്കുന്നതിനാല്‍ ധാരാളം മത്സ്യകൂട്ടങ്ങളെ ആകര്‍ഷിക്കുന്നു.
  • ഒഴുകുന്ന തീരങ്ങളില്‍ മത്സ്യസമ്പത്ത് പ്രദാനം ചെയ്യുന്നു.
  • കാലാവസ്ഥയെ സ്വാധീനിക്കുന്നു.
  • ലവണത്വം, ഊഷ്മാവ് നിയന്തിക്കുന്നു.
  • ഉഷ്ണജലപ്രവാഹം നീരാവിവഹിക്കുന്നതിനാല്‍ മഴയ്ക്കും ശീതജലപ്രവാഹങ്ങള്‍ വര്‍ഷപാതം കുറഞ്ഞ് മരുഭൂമിക്കും കാരണമാകും.
  • സമുദ്രസഞ്ചാര മാര്‍ഗ്ഗങ്ങള്‍ അനുകൂലജലപ്രവാഹങ്ങളെ ഉപയോഗപ്പെടുത്തുന്നു.

    പ്രവര്‍ത്തനം 8
    സമുദ്രങ്ങളും മനുഷ്യരും
    :-

    സമുദ്രങ്ങള്‍ ഏതെല്ലാം വിധത്തില്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്നും എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും പരിശോധിക്കാം
    സമുദ്രങ്ങള്‍കൊണ്ടുളള പ്രയോജനങ്ങള്‍
    വിഡിയോ ക്ലിപ്പ് (SIET)സമുദ്രങ്ങളുടെ പ്രയോജനങ്ങള്‍
    വീഡിയോ കണ്ടുവല്ലോ? എന്തെല്ലാം പ്രയോജനങ്ങളാണ് സമുദ്രങ്ങള്‍ കൊണ്ടുളളത്.
  • ധാതുവിഭവങ്ങലുടെ കലവറയാണ്
    കരയിലുളളത് പോലെ എല്ലാ ധാതുക്കളും കടലിലുമുണ്ട്. പക്ഷെ ഉപയോഗപ്പെടുത്താനാവുന്നില്ല. ഭാവിയില്‍ ചെലവുകുറഞ്ഞ സംസ്കരണരീതിലഭ്യമായാല്‍ ഉപയോഗപ്പെടുത്താം
  • സമുദ്രം ഭക്ഷ്യ ഉറവിടമായി ഉപയോഗപ്പെടുത്തുന്നു.
ഏകദേശം ഒന്‍പത് കോടി ടണ്‍ മത്സ്യം പ്രതിവര്‍ഷം ലഭിക്കുന്നു.
മത്സ്യബന്ധനം പ്രധാനതൊഴില്‍ മേഖലയാണ്.
മത്സ്യം മനുഷ്യന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്.

3. കുടിവെളളം ലഭ്യമാക്കുന്നു.
ജനസംഖ്യക്ക് അനുസരിച്ച് കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ കടല്‍ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്. സമുദ്രജലസ്വേദനം,ഇലക്ട്രോലിസിസ് എന്നി മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

4. കടലില്‍ നിന്നും ഔഷധങ്ങള്‍
മത്സ്യങ്ങളില്‍ നിന്നും മീനെണ്ണ, മീന്‍ഗുളിക എന്നിവ തയ്യാറാക്കുന്നു.
സസ്യജന്തുജാലങ്ങളില്‍ നിന്നും ആന്റിബയോട്ടിക്കുകള്‍
,സ്റ്റിറോയിഡുകള്‍, വിറ്റാമിന്‍ ഗുളികകള്‍, ടോണിക്കുകള്‍,എന്നിവ തയ്യാറാക്കുന്നുണ്ട്.
5. പെട്രോളിയവും പ്രക്യതിവാതകങ്ങളും ലഭിക്കുന്നു.
ധാരാളം പെട്രോളിയവും പ്രകൃതിവാതകങ്ങളും കടല്‍ അറയില്‍ നിന്നും കുഴിച്ചെടുക്കുന്നുണ്ട്.
6. സമുദ്രവും കാലാവസ്ഥയെ സ്വാധീനിക്കുന്നു
കരയും സമുദ്രവും അസന്തുലിതമായി ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നതിനാല്‍ തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു. കൊടൂംചൂടില്‍ നിന്നും കൊടൂം തണുപ്പില്‍ നിന്നും രക്ഷിക്കുന്നു.
7. സമുദ്രങ്ങള്‍ ഊര്‍ജ്ജത്തിന്റെ ഉറവിടമായി പ്രവര്‍ത്തിക്കുന്നു.
തീരപ്രദേശത്ത് അടിയുന്ന ശക്തമായ തിരമാലകള്‍ ടര്‍ബൈന്‍കറക്കി വൈദ്യുതിഉല്‍പാദനം സാധ്യമാക്കുന്നു.വേലിയേറ്റ സമയത്ത് ഉയരുന്ന ജലം ഉപയോഗിച്ച് ടര്‍ബൈന്‍കറക്കി വൈദ്യുതി ഉണ്ടാക്കാം.
8. ജലഗതാഗതത്തിന് ഉപയോഗിക്കുന്നു
ഇന്ന് ചരക്ക് കടത്താന്‍ ഏറ്റവും കൂടുതല്‍ ഉപയഗിക്കുന്നത് സമുദ്രങ്ങളെയാണ്.

No comments:

Post a Comment